മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാനിനെതിരെ ഹരിയാന പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പൊലീസിനെ വെട്ടിച്ച് ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഹണിപ്രീത് ഗൂഡാലോചന നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച്ച സിബിെഎ പ്രത്യേക കോടതി ശിക്ഷ വിധിച്ച് പുറത്തിറങ്ങിയ ഗുര്‍മീതിനെ ജയിലിലേയ്ക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടുത്താനായിരുന്നു ശ്രമം.
പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി ഗുര്‍മീതിനെ കടത്തിക്കൊണ്ടു പോവാന്‍ ആയുധങ്ങളേന്തിയ അനുയായികളെത്തിയെന്നും എന്നാല്‍ തന്ത്രപൂര്‍വമായ ഇടപെടലില്‍ ആ ശ്രമം പാളിയെന്നും പൊലീസ് പറയുന്നു. വിധി വരുന്നതിന് തൊട്ടുമുന്‍പ് ഗുര്‍മീതും ഹണിപ്രീതും ദീര്‍ഘനേരം സംസാരിക്കുന്നത് ഗൂഡാലോചന മണത്തറിഞ്ഞ് പൊലീസ് വിലക്കിയിരുന്നു. വിധി വന്നശേഷം ഹണിപ്രീത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.