ഗുരുവായൂര്‍ ദേവസ്വവും സര്‍ക്കാരും തമ്മിലുള്ള ഉടക്ക് രൂക്ഷം. പണം ചെലവഴിക്കുന്നതിന് ദേവസ്വം കമ്മിഷണറുടെ കൂച്ചുവിലങ്. അഷ്ടമിരോഹിണി ആഘോഷങ്ങള്‍ മുടങ്ങുമെന്ന് ദേവസ്വം ഭരണസമിതി മുന്നറിയിപ്പു നല്കി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ചെയര്‍മാനെ ചൊടിപ്പിച്ചത്. ഭരണസമിതി വെറും ഏഴാംകൂലികളല്ലെന്ന് മന്ത്രി മനസിലാക്കണം. വെറും അയ്യായിരം രൂപയാണ് ചെലവഴിക്കാന്‍ അധികാരം. ഈ തുക വച്ച് അഷ്ടമിരോഹിണി ആഘോഷം നടത്താന്‍ കഴിയില്ല. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി മുടങ്ങുന്നത് ദേവസ്വത്തിന് മോശമാണെന്നും ചെയര്മാന് ഓര്‍മിപ്പിച്ചു. യു.ഡി.എഫ് നിയമിച്ച ഭരണസമിതിയുടെ കാലാവധി തീരാന്‍ ആറു മാസം കൂടി ബാക്കി. സര്‍ക്കാരിന്റെ കണ്ണില്‍ കരടായി മാറിയ ഭരണസമിതി ഇനി തുടരുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യം.
Advertisement