യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ് തന്നെ ലാവലിന്‍ കേസില്‍ പ്രതിയാക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. യുഡിഎഫ് താല്പര്യം ഉള്ളവരാണ് കോടതിയെ സമീപിച്ചത്. ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സും താന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സിബിഐയും കണ്ടെത്തിയിരുന്നു. എന്നിട്ടും തന്നെയും പാര്‍ട്ടിയേയും രാഷ്ട്രീയമായി വേട്ടയാടി. എന്നാല്‍ കേസില്‍ പിണറായിയെ കുടുക്കാന്‍ ശ്രമിച്ച അവതാരങ്ങളും നിഗൂഢശക്തികളും സഭയില്ത്തന്നെയുണ്ടെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ആരോപണം യുഡിഎഫിന്റെ പേരില്‍ ഉന്നയിക്കേണ്ട നിയമം നിയമത്തിന്റെ വഴിക്കല്ല പിണറായി വിജയന്റെ വഴിക്കാണ് പോകുന്നത് സന്തോഷം വരുമ്പോള്‍ ചിലര്‍ നിലമറക്കുകയാണെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
Advertisement