മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറി റിസോർട്ട് പണിതെന്ന ആരോപണത്തിൽ നിയമസഭയില്‍ മന്ത്രി തോമസ് ചാണ്ടിയും പി.ടി.തോമസ് എം.എല്‍.എയും നേര്‍ക്കുനേര്‍. ചോദ്യോത്തരവേളയില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തെ, കയ്യേറ്റം തെളിയിച്ചാല്‍ സ്വത്തുമുഴുവന്‍ എഴുതി നല്‍കാമെന്ന് പറഞ്ഞാണ് മന്ത്രി ചെറുത്തത്. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളമാരംഭിച്ചു. കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറയുമ്പോഴെല്ലാം ബഹളം തുടർന്നു.
Advertisement