ഹോളിവുഡ് ഹാസ്യഇതിഹാസം ജെറി ലൂയിസ് അന്തരിച്ചു. 91വയസായിരുന്നു. ലാസ്്വെഗാസിലെ വസതിയിലായിരുന്നു അന്ത്യം. നടന്, ഗായകന്, ടെലിവിഷന്‍ അവതാരകന്, സംവിധായകന് തുടങ്ങിയ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ അഞ്ചു പതിറ്റാണ്ടിലേറെ തിളങ്ങി. ഡീന്‍ മാര്‍ട്ടിനുമായി ചേര്‍ന്ന് 1950കളില്‍ അവതരിപ്പിച്ച ഹാസ്യ പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്. ഹിറ്റുകളുടെ ഉടമയായ ജെറി ഒരു കാലത്ത് ഹോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കുന്ന വ്യക്തിയായിരുന്നു.
Advertisement