പി.വി.അൻവർ എംഎൽഎയുടെ പാർക്ക് വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാട് എടുത്ത കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് മലപ്പുറം ഡി.സി.സി. പ്രസിഡൻറ് വി.വി. പ്രകാശ്. കക്കാടംപൊയിലിലെ പാർക്കിലേക്ക് യൂത്ത് കോൺഗ്രസ് വയനാട് പാർലമെന്റ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ്. മാർച്ച് പാർക്കിന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്
Advertisement