കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മുങ്ങി മൂന്ന് യുവാക്കള്‍ മരിച്ചു. കണ്ടച്ചിറ സ്വദേശികളായ മോനിഷ്, സാവിയോ, ടോണി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇവർ വള്ളത്തിൽ കായലിലേയ്ക്കു പോയത്. മീൻപിടിക്കാൻ പോയതാണെന്നു കരുതുന്നു. ഇന്നു രാവിലെ ഇവരുടെ വള്ളം മറിഞ്ഞ നിലയിൽ കാണുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൂവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കു നീന്തൽ അറിയാമായിരുന്നെന്നു പരിസരവാസികൾ പറയുന്നു. അപകടം നടന്ന സ്ഥലത്ത് കണ്ടൽക്കാടുകൾ ഉണ്ടായിരുന്നു. ഇതായിരിക്കാം നീന്തിരക്ഷപ്പെടാൻ സാധിക്കാത്തതിന്റെ കാരണമെന്നും കരുതുന്നു.
Advertisement