വിവാദ പാര്‍ക്ക് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ണായക ഭരണസമിതിയോഗം നടക്കുന്നതിനിെട പി.വി. അന്‍വര്‍ എം.എല്‍.എ. കൂടരഞ്ഞി പാഞ്ചായത്ത് ഓഫിസിലെത്തി. യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അന്‍വറിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതിനിടെയാണ് സന്ദര്‍ശനം. വിവാദ പാര്‍ക്ക് അടച്ചുപൂട്ടേണ്ടെന്നും എംഎല്‍എയ്ക്ക് വിശദീകരണം നല്‍കാനും രേഖകള്‍ ഹാജരാക്കാനും സമയം നല്‍കണമെന്നും പഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പാര്‍ക്കിന്റെ അംഗീകാരം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാരും കൂടരഞ്ഞി പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി.
അതേസമയം, പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാനല്ല കൂടരഞ്ഞിയിലെത്തിയതെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. മണ്ഡലത്തിലെ ജനങ്ങളെ കാണാനാണ് എത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം എതിരായാല്‍ കോടതിയെ സമീപിക്കുമെന്നും േനരത്തെ എംഎല്.എ പറഞ്ഞു.