എൻ.സി.പി. യുവജന വിഭാഗമായ എൻ.വൈ.സി.യുടെ കേരള ഘടകം പിരിച്ചു വിട്ടു. മുജീബ് റഹ്മാൻ അധ്യക്ഷനായ സംസ്ഥാന കമ്മിറ്റിയെയാണ് ദേശീയ നേതൃത്വം പിരിച്ചുവിട്ടത്. മന്ത്രി തോമസ് ചാണ്ടിക്കെതിരായ പ്രസ്താവനകളുടെ പേരിലാണ് നടപടി. തോമസ് ചാണ്ടിക്കെതിരെയുള്ള വിമര്‍ശനങ്ങളും രാജി ആവശ്യപ്പെട്ടതും പാർട്ടിയുടെ നിലപാടിനെതിരാണെന്നാണ് എന്‍വൈസി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് സംസ്ഥാന കമ്മിറ്റി നിലപാടെടുത്തതെന്നും വിലയിരുത്തി.
Advertisement