ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് മന്ത്രി തോമസ് ചാണ്ടിയെന്ന് ഉഴവൂരിന്റെ സന്തതസഹചാരിയായ സതീഷ് കല്ലകുളം. മാണി സി.കാപ്പനും സുല്‍ഫിക്കര്‍ മയൂരിയും ഇക്കാര്യത്തില്‍ കൂട്ടുനിന്നു. ഇവരുടെ പീഡനമാണ് ഉഴവൂരിന്റെ രോഗം അധികരിക്കാന്‍ കാരണമെന്നും സതീഷ് കോട്ടയത്ത് പറഞ്ഞു. അന്വേഷണ സംഘത്തിന് മൊഴി നല്‍കുംമുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ മന്ത്രിപദം തിരികെ നല്‍കണമെന്ന ഉഴവൂരിന്റെ നിലപാടാണ് അദ്ദേഹത്തോട് ഇവര്‍ക്ക് വിരോധം തോന്നാന്‍ കാരണം. ഇക്കാര്യങ്ങള്‍ അന്വേഷണസംഘത്തെ അറിയിക്കുമെന്നും സതീഷ് പറഞ്ഞു.
Advertisement