ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങളുടെ പേരിൽ മുന്നറിയിപ്പ് നല്കിയ സ്പീക്കറെ വിമര്‍ശിച്ച് പി.സി. ജോര്‍ജ്. എല്ലാവരെയും ഒരുപോലെ കാണാൻ ബാധ്യതയുള്ള ഒരാൾ, തിരഞ്ഞുപിടിച്ച് തന്നെ പരാമർശിക്കുന്നത് ഗുണപ്പെടുത്താനല്ലെന്ന് പി.സി. ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. എം.എം. മണി സ്ത്രീകളെ അപമാനിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നും സ്പീക്കറുടെ പേരെടുത്തു പറയാതെ പി.സി.ജോർജ് കുറ്റപ്പെടുത്തി.
നടിക്കെതിരായ പരാമർശങ്ങളുടെ പേരിൽ പി.സി.ജോർജിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ജോർജിന്റെ പരാമർശങ്ങൾ നിയമസഭാ എത്തിക്സ് കമ്മറ്റിയുടെ പരിശോധനയ്ക്ക് വിടാന്‍ തീരുമാനിച്ചു. ജോർജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമെന്നും സാധ്യമായ എല്ലാ നടപടിയുമെടുക്കുമെന്നും രാവിലെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.