നിലമ്പൂർ എംഎൽഎ പി.വി.അന്‍വറിന്റെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി പിന്‍വലിച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡാണ് പിന്‍വലിച്ചത്. മാലിന്യനിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
വാട്ടർ തീംപാർക്ക് പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തില്‍ നേരത്തെ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ടൗണ്‍ പ്ലാനര്‍ കൂടി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു ചുമതല.
ലൈസൻസില്ലാതെ പ്രവർത്തനം തുടങ്ങിയ പാർക്കിന് പിന്നീട് താൽകാലിക ലൈസൻസ് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നല്‍കിയത് വിവാദമായിരുന്നു. ഒരു കെട്ടിടത്തിന് മാത്രം ലഭിച്ച ഫയർസേഫ്റ്റി ലൈസൻസ് ഉപയോഗിച്ച് നിരവധി അനധികൃത നിർമാണങ്ങൾ പാർക്കിനായി നടത്തിയിട്ടുണ്ട്.