സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്ന് സര്‍ക്കാര്‍. ജൂലൈവരെയുള്ള ഒരുവര്‍ഷത്തെ കണക്കനുസരിച്ച് വിദേശമദ്യത്തിന്റെ ഉപഭോഗം മൂന്നുശതമാനവും ബിയര്‍ ഉപഭോഗം ഇരുപതുശതമാനവും കുറഞ്ഞു. നിയമസഭയില്‍ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. മദ്യശാലകള്‍ക്ക് സൗകര്യമൊരുക്കാന്‍ സംസ്ഥാനപാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Advertisement