മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആര് അന്വേഷിക്കുമെന്നോ കാലാവധി സംബന്ധിച്ചോ വ്യക്തതയില്ലാതെയാണ് അന്വേഷണ പ്രഖ്യാപനം. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതി സ്മാരകമാക്കാനും തീരുമാനമായി. പളനിസാമി പക്ഷവുമായി ഇടഞ്ഞുനില്‍ക്കുന്ന പനീര്‍സെല്‍വം വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം.
ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം, പലതവണ എടപ്പാടി പളനിസ്വാമി തന്നെ വ്യക്തമാക്കിയതാണ്. ചികിത്സിച്ച ആശുപത്രിയിലെ ഡിസ്ചാര്‍ജ്ജ് റിപ്പോര്‍ട്ടും എയിംസിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായാണ് വിരമിച്ച ജഡ്ജിയെ വച്ച് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ വേദനിലയം ജയലളിതയ്ക്ക് പാരമ്പര്യമായി കിട്ടിയ സ്വത്തായതിനാല്‍, സര്‍ക്കാര്‍ നീക്കത്തിനെതിരെ സഹോദര മക്കളായ ദീപയും, ദീപക്കും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. മരണത്തില്‍ സി.ബി.ഐ.അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഒ.പനീര്‍സെല്‍വും സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുമോ എന്നതാണ് പ്രധാന ചോദ്യം.
ഒ.പി.എസ്.-ഇ.പി.എസ് വിഭാഗങ്ങളുടെ ലയനനീക്കം ഒരു ചുവടുകൂടി മുന്നോട്ട് വച്ചിരിക്കുന്നു. എന്നാല്‍ ശശികലയെ പുറത്താക്കുക എന്ന പനീര്‍സെല്‍വം വിഭാഗത്തിന്റെ പ്രധാന ആവശ്യം അവിടെ നില്‍ക്കുന്നുമുണ്ട്.