വ്യാജരേഖ ചമച്ചെന്ന് കേസിൽ ടി പി സെൻകുമാറിനെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഫയൽ ചീഫ് സെക്രട്ടറി ഓഫീസിൽ നിന്ന് പൊലീസിന് കൈമാറി. നേരത്തെ വിജിലൻസ് അന്വേഷിച്ച കേസിൽ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാറിന് ഫയൽ മടക്കുകയായിരുന്നു. എന്നാൽ വ്യാജരേഖ ചമച്ചു എന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
ഇതിൽ വിജിലൻസിന്റെ അധികാരപരിധിയിൽനിന്ന് കേസെടുക്കാൻ ആവില്ല എന്നാണ് ഫയലിൽ ഡിജിപി കുറിച്ചത്. കേസ് പോലീസിന് കൈമാറണമെന്നും ഫയലിൽ പറഞ്ഞിരുന്നു. അർത്ഥ ശമ്പള വ്യവസ്ഥയിൽ സെൻകുമാർ എടുത്ത ലീവ് പിന്നീട് സർട്ടിഫിക്കറ്റ് ഹാജരാക്കി മുഴുവൻ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്