സ്പെയിനിലെ ബാര്‍സിലോനയില്‍ ഭീകരാക്രമണത്തില്‍ 13 മരണം. ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. അജ്ഞാതന്‍ ജനക്കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. കാല്‍നടയാത്രക്കാരാണ് ആക്രമണത്തിന് ഇരയായത്. ഇതിനുപിന്നാലെ രണ്ട് ആയുധധാരികള്‍ സമീപത്തെ റസ്റ്റോറന്റില്‍ പ്രവേശിച്ചതായി പൊലീസ് സംശയിക്കുന്നു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ച പൊലീസ് അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേ സമയം ബാര്‍സിലോനയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് സുഷമ സ്വരാജ് അറിയിച്ചു.
Advertisement