സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാംപാദ ഫൈനലില്‍ ഇന്ന് ബാര്‍സിലോനയും റയല്‍ മഡ്രിഡും ഏറ്റുമുട്ടും. റയലിന്റെ ഹോംഗ്രൗണ്ടായ സാന്തിയാഗോ ബെര്ണബ്യൂവിലാണഅ മല്‍സരം. നൂ കാംപില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് റയലിനായിരുന്നു വിജയം. അതുകൊണ്ട് തന്നെ ഇന്നത്തെ മല്‍സരത്തില്‍ സമനില നേടിയാല്‍ പോലും റയലിന് കിരീടം സ്വന്തമാക്കാം. റഫറിയെ തള്ളിയതിന് അഞ്ച് മല്‍സരങ്ങളില്‍ വിലക്ക് നേരിട്ട റൊണാള്‍ഡോ ഇല്ലാത്തത് റയലിനും പരുക്കിനെ തുടര്‍ന്ന് ആന്ദ്രെ ഇനിയെസ്റ്റ പുറത്തിരിക്കുന്നത് ബാര്‍സിലോനയ്ക്കും തിരിച്ചടിയാകും. പുലര്‍ച്ചെ 2.30നാണ് മല്‍സരം.
Advertisement