ഹാദിയക്കേസ് എന്‍.ഐ.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ആര്.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. എന്‍.ഐ.ഐ അന്വേഷണത്തെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ത്തില്ല.
വൈക്കം സ്വദേശി അഖില മതപരിവര്‍ത്തനം നടത്തി ഹാദിയയെന്ന പേര് സ്വീകരിച്ചതും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന് ജഹാനെ വിവാഹം ചെയ്തതുമാണ് എന്‍.ഐ.എ അന്വേഷിക്കേണ്ടത്. മതപരിവര്‍ത്തനം നടത്തി വിവാഹം നടത്തുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആസൂത്രിതമാണെന്നുമുളള ദേശീയ അന്വേഷണ ഏജന്‍സിയുടെ ആരോപണം കണക്കിലെടുത്താണ് നടപടി. ഹാദിയയെ വിളിച്ചുവരുത്തി വസ്തുതകള്‍ ബോധ്യപ്പെട്ട ശേഷം മാത്രമെ എന്‍,.ഐ. എ അന്വേഷണത്തില്‍ തീരുമാനമെടുക്കാന്‍ പാടുളളുവെന്ന് ഷെഫിന് ജഹാന്റെ അഭിഭാഷകന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹാദിയയെ നേരില്‍ കണ്ട് വിവരങ്ങള്‍ ആരായുമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിനാണ് സുപ്രീംകോടതി മുന്‍ ജസ്്റ്റിസിനെ മേല്‍നോട്ടചുമതല ഏല്‍പ്പിച്ചതെന്നും കോടതി പറഞ്ഞു. അതേസമയം, എന്‍.ഐ.എയ്ക്ക് അന്വേഷണ ചുമതല കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു കോടതിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്.