സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രതിപക്ഷം. മാനേജ്മെന്റുകള്‍ക്കനുകൂലമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടുവെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്കിയ വി.ഡി. സതീശന് ആരോപിച്ചു. ആരോഗ്യമന്ത്രിയേയും വകുപ്പുസെക്രട്ടറിയേയും മുഖ്യമന്ത്രിയുടെ ഓഫീസ് നോക്കുകുത്തിയാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന് മറുപടി നല്കാന് ആരോഗ്യമന്ത്രി തയാറായില്ല.
Advertisement