ചികില്‍സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. നഷ്ടപരിഹാരം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുത്ത് അറിയിക്കുമെന്ന് മുഖ്യമന്ത്രി മുരുകന്റെ ഭാര്യ മുരുകമ്മാളിനെ അറിയിച്ചു. മുരുകമ്മാളും മക്കളും ബന്ധുക്കളും നിയമസഭാ മന്ദിരത്തിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. നിയമസഭയ്ക്ക് മുന്നില്‍ വച്ച് മുരുകമ്മാളിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
Advertisement