പാലക്കാട് കർണകിയമ്മൻ സ്കൂളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പോലീസ് നടപടി വൈകുന്നു. കലക്ടർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് പ്രകാരം കേസെടുക്കാനാവില്ലെന്നാണ് പോലീസ് നിലപാട്. അതിനാൽ പാലക്കാട് സിജെഎം കോടതിയുടെ അനുമതി തേടാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. സ്കൂൾ മാനേജർ , പ്രധാന അധ്യാപകൻ എന്നിവർക്കെതിരെയാണ് നടപടി ഉണ്ടാവുക. വിദ്യാഭ്യാസവകുപ്പിന്റെ അന്വേഷണവും തുടരുകയാണ്.
Advertisement