E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ അന്തരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുതിർന്ന അഭിഭാഷകനും മുൻ അഡ്വക്കറ്റ് ജനറലുമായ എംകെ ദാമോദരൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം നാളെ വൈകിട്ട് ആറിന് കണ്ണൂർ പയ്യാമ്പലത്തായിരിക്കും സംസ്കാരം. കാർക്കശ്യമായിരുന്നു ഈ അഭിഭാഷകപ്രതിഭയുടെ മുഖമുദ്ര. പറയേണ്ടത് ആരോടായാലും മുഖത്തു നോക്കി പറയും. 

അടിയന്തിരാവസ്ഥയിൽ നക്സലൈറ്റുകൾക്ക് വേണ്ടി കേസ് നടത്തി ദാമോദാരൻ. ലോട്ടറി കേസിൽ സാൻഡിയാഗോ മാർട്ടിനും ബാർ കോഴക്കേസിൽ കെ എം മാണിയും അദ്ദേഹത്തിന്റെ കക്ഷികളായിരുന്നു നക്സലിസത്തോട് ആഭിമുഖ്യമില്ല, വിയോജിപ്പ് അടിയന്തിരാവസ്ഥയോടാണെന്ന് ആദ്യകേസില്‍ വിശദീകരണമുണ്ടായി. അഭിഭാഷകന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണെന്ന് മറ്റ് രണ്ടു കേസുകളിലും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയബോധ്യങ്ങളും അഭിഭാഷകവൃത്തിയോടുള്ള കൂറും ദാമോദരന് ഒരേ സമയം കൊണ്ടു നടന്നിരുന്നുവെന്ന് സാരം. ഐസ്ക്രീം പാർലർകേസിൽ നായനാർ സർക്കാരിന് നൽകിയ നിയമോപദേശം പ്രതിഭാഗത്തിന് അനുകൂലമായെന്ന പ്രചാരണത്തെയും ദാമോദരന് നേരിട്ടത് ഇതേ വാദമുഖങ്ങളിലൂടെയായിരുന്നു. ഇത്തവണ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ നിയമോപദേശകനാക്കാൻ മുഖ്യമന്ത്രി കണ്ടെത്തിയതും ദാമോദരനെയായിരുന്നു. തീരുമാനം വിവാദമായതോടെ ചുമതല എറ്റെടുക്കാൻ അദ്ദേഹം വിസമ്മതിച്ചു. 

ലാവലിൻ കേസിൽ രണ്ടു കോടതികളിൽ പിണറായിയുടെ അഭിഭാഷകനായി അതിനും മുമ്പേ 1996 മുതല്‍ 2001 വരെയുള്ള നായനാര്‍ സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറലും. അഭിഭാഷകപരന്പരയിലെ മലബാര് ധാരയുടെ തുടര്ച്ചയായിരുന്നു ദാമോദരന്. അടിയുറച്ച കമ്യൂണിസ്റ്റ് ബോധ്യങ്ങള് നാട്ടുനടപ്പായിരുന്ന ഈ പര്ന്പരയിലെ അവസാനകണ്ണിയുമാകാം അദ്ദേഹം. തലശേരിയിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച അദ്ദേഹം വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങളിൽ ഇടതുപക്ഷത്ത് സജീവമായിരുന്നു. എറണാകുളം ഗവൺെമന്റ് ലോ കോളജിൽ നിന്ന് നിയമബിരുദം നേടി.തലശേരി കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു 70കളുടെ തുടക്കത്തിൽ എറണാകുളത്തേക്ക് മാറി. ശാന്തിയാണ് ഭാര്യ. ഏകമകൾ തനുശ്രീ.