മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ നിര്‍ണായക ഫയലുകള്‍ ആലപ്പഴ മുനിസിപ്പാലിറ്റിയില്‍നിന്ന് കാണാതായി. ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് 32 ഫയലുകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. ഭൂമി കയ്യേറ്റം കണ്ടെത്താന്‍ റിസോര്‍ട്ടില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇന്ന് മുതല്‍ പരിശോധന തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് ഫയല്‍ അപ്രത്യക്ഷമായത്. ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഒാര്ഡറിട്ടു. ഫയലുകള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി നഗരസഭ ചെയര്മാന് തോമസ് ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement