തിരുവനന്തപുരത്തെ ബ്ലൂവെയിൽ ആത്മഹത്യയില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മനോജിന്റെ മരണത്തില്‍ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാന് ചീഫ് സെക്രട്ടറിക്കും ആഭ്യന്തര, െഎ.ടി സെക്രട്ടറിമാര്‍ക്കും നിർദേശം നല്കി. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. അതേ സമയം കൊലയാളി ഗെയിമായ ബ്ലൂവെയ്ലിൽ ജാഗ്രതാനിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ലൂവെയ്ൽ ഗെയിം തടയാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ബ്ലുവെയ്ലിന്റെ സ്വാധീനത്തിൽ ആത്മഹത്യ ചെയ്തെന്ന് സംശയിക്കുന്ന പ്ലസ് വൺ വിദ്യാർഥിയുടെ മൊബൈൽ ഫോൺ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക്കിനെ ഏൽപിച്ചതായി െഎ.ജി മനോജ് ഏബ്രഹാം പറഞ്ഞു.
Advertisement