അമേരിക്കന്‍ ദ്വീപായ ഗുവാമില്‍ മിസൈല്‍ ആക്രമണംത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പില്‍ ഉത്തരകൊറിയ. ഏകാധിപതി കിം ജോന് ഉന്‍ സൈന്യത്തോട് ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഉത്തരവിട്ടതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്നത സൈനിക മേധാവികളുമായി മിസൈല്‍ പദ്ധതിയെകുറിച്ച് കിം ജോന് ചര്‍ച്ചനടത്തി. ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ തൊടുക്കാൻ നാലു മധ്യദൂര മിസൈലുകളാണ് ഉത്തരകൊറിയ തയ്യാറാക്കിയിരിക്കുന്നത്. ഉത്തരകൊറിയുടെ നീക്കങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചു വരികയാണ് അമേരിക്ക. ഏത് തരത്തിലുള്ള ആക്രമണത്തേയും നേരിടാന്‍ അമേരിക്കന്‍ സൈന്യം തയ്യാറാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് നേരത്തെ അറിയിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയക്ക് ശക്തമായ താകീതുമായി മുന്നോട്ടുവന്നിരുന്നു.
Advertisement