നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നു കാണിച്ച് അമ്മ സരോജം മുഖ്യമന്ത്രിക്കു കത്തയച്ചു. ദിലീപിനെ കേസിൽ കുടുക്കുന്നു എന്നാണ് അമ്മയുടെ കത്തിലുള്ളത്. കേസിൽ നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യം. നിലവിലെ അന്വേഷണത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു. ദിലീപിന്റെ അമ്മയുടെ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.
Advertisement