ദോക്ലാ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ലഡാക്കിലെ പാന്ഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കി. പരസ്പരമുണ്ടായ കല്ലേറില്‍ ഇരുപക്ഷത്തേയും സൈനികര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ആറിനും ഒന്‍പതിനും ഇടയില്‍ രണ്ടു തവണയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. ചൈനീസ് സൈന്യത്തിന്റെ വഴിയില്‍ മനുഷ്യമതില്‍ തീര്‍ത്താണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. ഇതേത്തുടര്‍ന്ന് മേഖലയില്‍ സൈന്യം കനത്തജാഗ്രതയിലാണ്. ദോക്ലായില്‍ ചൈന റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചതാണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം വീണ്ടും സജീവമാക്കിയത്.
Advertisement