റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് വിലക്കി. സ്പാനിഷ് സൂപ്പര്‍ കപ്പിലെ എല്‍ക്ലാസിക്കോ പോരാട്ടത്തിനിടെ റഫറിയോട് മോശമായി പെരുമാറിയതിനാണ് അച്ചടക്ക നടപടി. മല്‍സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച റൊണാള്‍ഡോയോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ട റഫറിയെ തള്ളിയതാണ് നടപടിക്ക് കാരണം. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനാണ് ശിക്ഷ പ്രഖ്യാപിച്ചത്.
Advertisement