നോട്ട് അസാധുവാക്കലും ശുചിത്വ ഭാരത പദ്ധതിയും ജി എസ് ടിയുമടക്കം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശം. മോദി മുന്നോട്ടുവെച്ച പുതിയ ഇന്ത്യ എന്ന ആശയത്തിലൂന്നി സംസാരിച്ച രാഷ്ട്രപതി പുതിയ ഇന്ത്യയില്‍ ദാരിദ്രത്തിനും വിവേചനത്തിനും ഇടമുണ്ടാകില്ലെന്ന് വ്യക്തമാക്കി. സര്‍ക്കാരുകള്‍ക്ക് നിയമങ്ങളുണ്ടാക്കാന്‍ മാത്രമേ കഴിയൂ, നടപ്പാക്കേണ്ടത് ജനങ്ങളാണ്. ജിഎസ്ടി എല്ലാ ഇടപാടുകളുടെയും ഭാഗമാക്കേണ്ടത് ആവശ്യമാണ്. സത്യസന്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു. മാതാപിതാക്കള്‍ സ്വന്തം മക്കളുടെ പഠനച്ചെലവിനൊപ്പം പിന്നാക്കം നില്ക്കുന്ന ഒരു കുട്ടിയുടെ ചെലവുകൂടി വഹിക്കണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു.
Advertisement