മെഡിക്കല്‍ കോഴ വിവാദം ഒത്തുതീര്‍ക്കാൻ ബിജെപി നീക്കം. പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ടില്‍ നിന്ന് നേതാക്കളുടെ പേര് ഒഴിവാക്കാനും അതിനനുസൃതമായി വിജിലന്‍സിന് മൊഴി നല്‍കാനും ദേശീയനേതൃത്വം നിര്‍ദേശിച്ചെന്നാണ് വിവരം. എം.ടി.രമേശിന്റെയും സതീശ് നായരുടെയും പേരുകള്‍ ഒഴിവാക്കും. അന്വേഷണറിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് കമ്മീഷന് അംഗം എ.കെ.നസീറിനെതിരെ തല്ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തി. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാനഭാരവാഹിയോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്ക്കുവരും.
Advertisement