കാന്‍ഡി ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്കയ്ക്കെതിരെ ഇന്നിങ്സ് ജയം ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ഇന്നിങ്സില്‍ ലങ്ക ഒരു വിക്കറ്റിന് 19 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സില്‍ ലങ്ക 135 റണ്‍സിന് പുറത്തായി. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ലങ്കയെ തകര്‍ത്തത്. മുഹമ്മദ് ഷമിയും അശ്വിനും രണ്ട് വീക്കറ്റ് വീതം വീഴ്ത്തി. 49 റണ്‍സെടുത്ത ദിനേശ് ചാണ്ഡിമലാണ് ഒന്നാം ഇന്നിങ്സില്‍ ലങ്കയുടെ ടോപ്സ്കോറര്‍. സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും കരുത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 487 റണ്‍സെടുത്തു.
Advertisement