ലോട്ടറി ജീവനക്കാരുടെ ബോണസില്‍ കമ്മിഷന് പിടിച്ചുവാങ്ങി സി.ഐ.ടി.യു. സര്‍ക്കാരിന്റെ ഒാണം ബോണസ് ലഭിക്കണമെങ്കില്‍ 500 രൂപ സംഘടനയ്ക്ക് നല്‍കണം. വിവിധ ജില്ലാലോട്ടറി ഒാഫിസുകള്‍ക്ക് മുന്നിലാണ് സി.ഐ.ടി.യുവിന്റെ നിര്‍ബന്ധിത പിരിവ്. പിരിവ് നല്‍കിയാലെ ബോണസ് അനുവദിക്കൂവെന്ന് നിലപാടിലാണ് സി.ഐ.ടി.യുനേതാക്കള്. നിര്‍ബന്ധിത പിരിവന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
Advertisement