പിസി ജോര്‍ജിനെതിരെ അക്രമത്തിനിരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. പീഡനത്തിനിരയായതിന്റെ പിറ്റേദിവസം മുതല്‍ സിനിമയില്‍ അഭിനയിച്ചെന്ന് ഒരു ജനപ്രതിനിധി പറയുന്നു. ഒരാഴ്ചയോളം വീട്ടലടച്ചിരുന്ന ശേഷം സുഹൃത്തുക്കളുടെ പ്രേരണയും പിന്തുണയും കൊണ്ടാണ് സിനിമയില്‍ മടങ്ങിയെത്തിയത്. പി.സി. ജോര്‍ജിന്റെ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്ട്രീയ സമുദായ നേതാക്കളും പ്രതിക്ക് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കുന്നു. കേസിനെക്കുറിച്ച് ജനപ്രതിനിധികളടക്കമുള്ളവര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധിനിര്‍ണയത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും കത്തില്‍ പറയുന്നു. സംസ്ഥാന വനിതാ കമ്മിഷനെയും പി.സി. ജോര്‍ജ് അപമാനിച്ചു. ഒരു ജനപ്രതിനിധിയും ഇങ്ങനെ പറയാനിടവരരുതെന്ന് എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ ഫേസ്ബുക്ക് പേജിലാണ് കത്ത് പ്രസിദ്ധീകരിച്ചത്.
Advertisement