വേണ്ടിവന്നാല്‍ വെനസ്വേലയില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയുടെ ഏകാതിപത്യ നടപടികളെ അപലപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്നു.
വെനസ്വേലയുടെ കാര്യത്തില്‍ പല സാധ്യതകളുണ്ട് .അതില്‍ ഒന്ന് സൈനിക നടപടിയാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കു ശേ·ഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്നാല്‍ മറ്റുരാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാത്ത നടപടിയാണ് ട്രംപില്‍ നിന്ന് ഉണ്ടായതെന്ന് വെനസ്വേല പ്രതികരിച്ചു.അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
മഡൂറയ്ക്കെതിരെ നേരത്തെ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 545 അംഗ ഭരണഘടനാ അംസംബ്ലിയില്‍ ഭൂരിഭാഗവും മഡൂറോയുടെ കുടുംബങ്ങളാണ്. ഏകാധിപത്യ ഭരണം നടത്താനായി രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനാണ് അസംബ്ലിയിലൂടെ മഡൂറോ ലക്ഷ്യമിടുന്നത്.സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി പെറു കഴിഞ്ഞ ദിവസം വെനസ്വേലയുടെ സ്ഥാനപതിയെ പുറത്താക്കിയിരുന്നു.