തമിഴ്നാട്ടിലെ വെല്ലൂരില്‍ ചികിത്സ കിട്ടാതെ രണ്ടു മരണം. ആമ്പൂര് ഗവണ്മെന്റ് ആശുപത്രിയിലാണ് സംഭവം. പനിക്ക് ചികിത്സ തേടിയെത്തിയ പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയും അപകടത്തില്‍പ്പെട്ട മധ്യവയസ്കനുമാണ് മരിച്ചത്. ഡോക്ടര്‍ ഉണ്ടായിരുന്നില്ല എന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
Advertisement