ചികില്‍സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബം അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ച് മുരുകന്റെ ഭാര്യയും ബന്ധുക്കളും സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലിനെ കണ്ടു. നിയമപരമായ കാര്യങ്ങളിലെ സഹായവും കുടുംബത്തിന് സാമ്പത്തിക സഹായവുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. രണ്ടുദിവസത്തിനകം മുഖ്യമന്ത്രിയെ കാണാന്‍ കഴിയുമെന്നും എല്ലാ സഹായവും ചെയ്യുമെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
Advertisement