ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ നേടിയ മേധാവിത്വം ഇന്ത്യ നഷ്ടമാക്കി. വിക്കറ്റ് നഷ്ടപ്പെടാതെ 188 റണ്‍സെടുത്തിരുന്ന ഇന്ത്യ ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സ് എന്ന നിലയിലാണ്. 119 റണ്‍സെടുത്ത ശിഖര്‍ ധവാനും 85 റണ്‍സെടുത്ത കെ.എല്‍.രാഹുലുമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ചേതേശ്വര്‍ പൂജാര 8 റണ്‍സെടുത്ത് മടങ്ങി. 42 റണ്‍സെടുത്ത കോഹ്ലിയും 31 റണ്‍സെടുത്ത് അശ്വിനും പുറത്തായതോടെ ഇന്ത്യ വീണ്ടും പതറി. ലങ്കയ്ക്ക് വേണ്ടി പുഷ്പ കുമാര മൂന്ന് വിക്കറ്റെടുത്തു.
Advertisement