അമേരിക്കയോട് കളിച്ചാല്‍ ഉത്തരകൊറിയ ദുഖിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമിക്കാനാണ് ഭാവമെങ്കില്‍ യുദ്ധത്തിന് സെന്യം സജ്ജരാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അതേസമയം യുദ്ധത്തിനിറങ്ങിയാല്‍ അമേരിക്കയെ പിന്തുണക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
അമേരിക്കയുടെ പ്രദേശങ്ങളെ ആക്രമിക്കാനാണ് ഉദ്ദേശമെങ്കില്‍ ദുഖിക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ചെയ്തത് ബുദ്ധിമോശമാണെന്ന് കൊറിയയെ വളരെ വേഗം മനസ്സിലാക്കുമെന്നും ട്രംപ് പറയുന്നു. യുദ്ധത്തിന് സെന്യം സജ്ജരാണെന്ന കഴിഞ്ഞ ദിവസത്തെ ട്വീറ്റിനും ട്രംപ് മറുപടി നൽകി.
അതേസമയം കൊറിയക്കെതിര യുദ്ധത്തിന് അമേരിക്കയ്ക്ക് ഫൂര്ണ പിന്തുണ വാഗ്ദാനം നല്കി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി രംഗത്തെത്തി. അമേരിക്കയുടെ ഏതാവശ്യത്തിനും തങ്ങള്‍ ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.