E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 12 2017 10:44 PM IST

Facebook
Twitter
Google Plus
Youtube

ഉഴവൂര്‍ വിജയന്റെ മരണം: അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്  ഡിജിപിയുടെ ഉത്തരവ്.  െഎജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂർ വിജയൻ നേരിട്ട പീഡനം മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

ജൂലൈ 23നായിരുന്നു  ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഉഴവൂർ വിജയന്റെ മരണം. ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് എൻസിപി നേതാവ് സുൾഫിക്കർ മയൂരി ഉഴവൂരിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കായംകുളത്തെ വ്യവസായിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു  ഭീഷണിയെന്നും ഇതെത്തുടർന്നാണ് ഉഴവൂരിന് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായതെന്നും എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.  മരണത്തിലെ  ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖയടക്കം മനോര ന്യൂസ് പുറത്തുവിട്ടിരുന്നു. പരാതി കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് കൈമാറിയത്. ആരോപണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് ഡിജിപിയുടെ ഉത്തരവ്. തുടർ നടപടികൾ വേഗത്തിലാക്കാനും ക്രൈംബ്രാഞ്ച് െഎജി എസ് ശ്രീജിത്തിന് പൊലീസ് മേധാവി നിർദേശം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.