E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

വിനായകന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.ജി.പി എ.ഹേമചന്ദ്രന്‍ നേരിട്ടെത്തി മൊഴിയെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂരില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ വിനായകന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.ജി.പി എ.ഹേമചന്ദ്രന്‍ നേരിട്ടെത്തി മൊഴിയെടുത്തു. വിനായകന്റെ കുടുംബാംഗങ്ങളുടേയും ഒപ്പമുണ്ടായിരുന്ന യുവാവിന്റേയും രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പില്‍ രേഖപ്പെടുത്തി. 

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ആദ്യം അതൃപ്തി പറഞ്ഞ വിനായകന്റെ കുടുംബം ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തരാണ്. വിനായകനൊപ്പം പൊലീസ് സ്റ്റേഷനില്‍ അന്ന് ഹാജരായ, സുഹൃത്ത് ശരത്തിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊലീസുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്നീട് മൊഴി മാറ്റാതിരിക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. 

എസ്.സി, എസ്.ടി. പീഡനവുമായി ബന്ധപ്പെട്ട വകുപ്പ് പൊലീസുകാര്‍ക്കെതിരെ ചുമത്തിയിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ പൊലീസുകാര്‍ ശ്രമം തുടരുകയാണ്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്നും മനംനൊന്ത് ജീവനൊടുക്കിയെന്നുമാണ് കേസ്.