അതിരപ്പിളളി പദ്ധതിയെപ്പറ്റി ഉമ്മന്‍ ചാണ്ടിയും താനും പറഞ്ഞതില്‍ വൈരുദ്ധ്യമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതി വേണ്ടെന്നുതന്നെയാണ് യു.ഡി.എഫ് നിലപാട്. സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടിനെയാണ് ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചത്. നടപ്പാക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ പദ്ധതി രഹസ്യമായി നടപ്പാക്കുകയാണെന്നും പ്രതിപക്ഷത്തെ ചാരി സര്‍ക്കാരിനെ അടിക്കാനാണ് വി.എസ് അച്യുതാനന്ദന് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement