ദോക്ലാം പ്രശ്നം സമാധാനപരമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭൂട്ടാന്. ഇരുകൂട്ടരും രമ്യമായും സമാധാനപരമായും പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രത്യാശിക്കുന്നതായി ഭൂട്ടാന് വിദേശകാര്യമന്ത്രി ഡാംചോ ദോര്‍ജി പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഇന്നലെ കാഠ്മണ്ഡുവില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ദോര്‍ജിയുടെ പ്രതികരണം. ദോക്ലാം ചൈനയുടെ ഭാഗമാണെന്ന അവകാശവാദത്തിന് ശേഷം ആദ്യമായാണ് വിഷയത്തില്‍ ഭൂട്ടാന് പ്രതികരിക്കുന്നത്.
Advertisement