കൊച്ചിയിലെ ചെറായി ബീച്ചില്‍ മുപ്പതുകാരിയെ കാമുകന് കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശിനി ശീതളാണ് മരിച്ചത്. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധത്തിലുണ്ടായ ഭിന്നതയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബീച്ചില്‍വച്ച് കുത്തേറ്റ ശീതള്‍ അടുത്തുള്ള റിസോര്‍ട്ടില്‍ ഓടിക്കയറി. ഇവിടത്തെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Advertisement