സ്വകാര്യ ലോട്ടറികള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കുന്നതിനെതിരായ കേസില്‍ കേന്ദ്രപിന്തുണ തേടി കേരളം. സിക്കിം ഹൈക്കോടതിയിലുള്ള ഹര്‍ജിയെ എതിര്‍ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ട് ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും മറ്റുലോട്ടറികള്ക്ക് 28 ശതമാനവുമാണ് ജിഎസ്ടി. ഹൈക്കോടതിയില്‍ സിക്കിം ലോട്ടറി കമ്പനി നല്കിയ കേസില്‍ കേരളം കക്ഷിചേരുമെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.
Advertisement