ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച്് അന്വേഷിക്കണമെന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറി. എന്‍സിപി കോട്ടയം ജില്ലാകമ്മി തീരുമാനപ്രകാരം കമ്മിറ്റിയംഗം റാണി സാംജിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിച്ചെന്നാരോപിക്കപ്പെടുന്ന സുല്‍ഫിക്കര്‍ മയൂരിയെ കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്പറേഷന് ചെയര്മാന് പദവിയില്‍ നിന്ന് പുറത്താക്കണമെന്നും എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി. ഉഴവൂര്‍ വിജയന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് കോട്ടയത്തുചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം പ്രസിഡന്റ് ടി.വി.ബേബി പറഞ്ഞു. ഉഴവൂരിനെ അപമാനിച്ചുവെന്ന് ആരോപണം നേരിടുന്ന സുല്‍ഫിക്കര്‍ മയൂരി മറ്റുപലനേതാക്കളോടും ഇതേരീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും ബേബി വെളിപ്പെടുത്തി.