പ്രതിപക്ഷ ഐക്യനീക്കത്തിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ നിന്ന് ശരദ് പവാറിന്റെ എന്‍ സി പി വിട്ടുനിന്നു. ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഒരു എന്‍.സി.പി എം.എല്‍.എ ബിജെപിക്കാണ് വോട്ടുചെയ്തത്. മഹാസഖ്യം തകര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതില്‍ അതൃപ്തിയുള്ള ജെ.ഡി.യു മുന്‍ അധ്യക്ഷന്‍ ശരദ് യാദവ് പ്രതിപക്ഷ നേതാക്കളുടെ യോഗത്തിനെത്തിയില്ല. എന്നാല്‍ ജെ.ഡി.യുവിലെ വിമതവിഭാഗത്തില്‍പ്പെട്ട അലി അന്‍വര്‍ അന്‍സാരി യോഗത്തിനെത്തിയിരുന്നു. മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്, രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയ നേതാക്കള്‍ യോഗത്തിനെത്തി.
Advertisement