പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ മന്ത്രി കെ.കെ. ശൈലജയുടെ ഭര്‍ത്താവ് കെ. ഭാസ്കരനെതിരെ പാര്‍ട്ടി നടപടിയുണ്ടാകും. കെ. ഭാസ്കരനെതിരെ നടപടിയെടുക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്കി. മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനാണ് പരാതിക്കാരി. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ പരാതിയില്‍ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഷീല രാജന് കേന്ദ്രനേതൃത്വത്തെ സമീപിച്ചത്. മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് നടന്ന ചൊവ്വാഴ്ചയാണ് സംഭവം. പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒാപ്പണ്‍ വോട്ടു സംബന്ധിച്ച പരാതി ഭാസ്കരനോട് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി
Advertisement