കൊല്ലം ഒാച്ചിറയ്ക്ക് സമീപം ടാങ്കര്‍ ലോറിയിലേക്ക് ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ചുകയറി ഒരു മരണം. ഗ്യാസ് ടാങ്കറിന്റെ ക്ലീനര്‍ പാലക്കാട് സ്വദേശി മനുവാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്കു പിന്നില്‍ ലോറി ഇടിച്ച് മനുവിന് പുറത്തേക്ക് മറിയുകയായിരുന്നു. മനു സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറി ഡ്രൈവര്‍ ഒാടി രക്ഷപ്പെട്ടു.
Advertisement