ജീവശ്വാസം കിട്ടാതെ ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ മുപ്പതു കുഞ്ഞുങ്ങള്‍ മരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് ഒാക്സിജന്‍ വിതരണം തടസപ്പെട്ടത്. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് മുപ്പതുകുഞ്ഞുങ്ങള് ജീവശ്വാസം കിട്ടാതെ മരിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേല അറിയിച്ചു. ഭീമമായ തുക കുടിശിക ഉള്ളതിനാല്‍ ഒാക്സിജന്‍ നല്കുന്ന കന്പനി വിതരണം നിര്‍ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
Advertisement