ഉത്തരകൊറിയക്ക് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ മുന്നറിയിപ്പ്. അമേരിക്കയ്ക്കോ അമേരിക്കന്‍ ഐക്യനാടുകള്‍ക്കോ എതിരായി ഉത്തരകൊറിയ പ്രകോപനമുണ്ടാക്കിയാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ജിം മാറ്റിസിന്റെ മുന്നറിയിപ്പ്.
അമേരിക്കയ്ക്കെതിരായ നടപടികള്‍ ഉത്തരകൊറിയയുടേയും അവിടെയുള്ള ജനങ്ങളുടേയും നാശം ക്ഷണിച്ചുവരുത്തും. പ്യോങ്യാങ് സൈനീകനടപടികള് നിര്‍ത്തിവയ്ക്കണമെന്നും മാറ്റിസ് താക്കീത് നല്കുന്നു. നിലവില്‍ അമേരിക്കയ്ക്ക് ഭീഷണിയൊന്നുമില്ലെന്നും യുഎസ് സൈന്യം പൂര്‍ണസജ്ജമാണെന്നും സ്റ്റേറ്റ് സെക്രട്ടരി റെക്സ് ടില്ലേഴ്സണും വ്യക്തമാക്കുന്നു. എന്നാല്‍ ഈ മാസം പകുതിയോടെ ഉത്തരകൊറിയ നാല് മധ്യദൂര മിസൈലുകള്‍ പരീക്ഷിക്കാനൊരുങ്ങുന്നതായാണ് പ്യോങ്യാങ് കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.